Society Today
Breaking News

ജനനായകന് വിട 

18-July-2023 -
By. news desk

ബംഗളൂരു: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി(79) അന്തരിച്ചു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെ ബംഗളുരുവിലെ ആശുപത്രിയില്‍ വെച്ചാണ് വിടവാങ്ങിയത്. കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം 2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.77-78 കാലഘട്ടത്തില്‍  കെ.കരുണാകരന്‍ മന്ത്രിസഭയിലും പീന്നീട് അദ്ദേഹം രാജിവെച്ച് പിഎ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലും  തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പിന്നീട് കെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.82 മുതല്‍ 86 വരെ യുഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു.1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലെത്തിയ ഉമ്മന്‍ ചാണ്ടി 2004 ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത്.2006 വരെ മുഖ്യമന്ത്രിയായി തുടര്‍ന്ന്്. പിന്നിട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.തുടര്‍ന്ന് പ്രതിപക്ഷ നേതാവായി മാറിയ ഉമ്മന്‍ ചാണ്ടി   2011 ല്‍ വീണ്ടും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയവഴിയില്‍ എത്തിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തി.രണ്ടു സീറ്റിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഉമ്മന്‍ചാണ്ടിയുടെ നയപരമായ ഇടപെടല്‍ അഞ്ചു വര്‍ഷവും പൂര്‍ത്തിയാക്കി.ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളുരുവില്‍ പൊതുദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും എത്തിക്കും ഇവിടുത്ത പൊതുദര്‍ശനത്തിനു ശേഷം നാളെ കോട്ടയം തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിന് വെയ്ക്കും ശേഷം പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

Top